മതത്തിന്റെ പേരിൽ വോട്ടുപിടുത്തം; ആന്റോ ആന്റണി എംപിക്കെതിരായ പരാതി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ

മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന ആന്റോ ആന്റണി എംപിക്കെതിരായ പരാതി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
പത്തനംതിട്ട എംപി ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ അനന്തഗോപനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ആന്റോ ആന്റണിയെ വിജയിപ്പിച്ചാൽ ക്രൈസ്തവ എംപിയെ ലഭിക്കുമെന്ന പ്രസംഗം വർഗീയ ചുവയുള്ളതാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതുവഴി ആന്റോ ആന്റണി പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here