സിസിടിവി ക്യാമറയിൽ കുടുങ്ങി കള്ളൻ; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

സിസിടിവി ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കോഴിക്കോട് മുണ്ടിക്കൽ താഴത്തെ കടയുടെ സിസിടിവി ക്യാമറയിലാണ് കള്ളൻ കുടുങ്ങിയത്. എംഎൻ സത്യാർഥി റോഡിലുള്ള നിരവധി ഷോപ്പുകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

മോഷ്ടാവിന്റെ ചിത്രം ‘ന്യൂ സുവർണ്ണ’ പപ്പട കമ്പനിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുണി ഉപയോഗിച്ച് കള്ളൻ മുഖത്തിന്റെ താഴ്ഭാഗം മറക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്ന് ഷോപ്പുകളിലും രണ്ട് വീടുകളിലുമാണ് മോഷണം നടന്നത്.

മോഷ്ടാവിനെ തിരിച്ചറിയുന്നവർ ചേവായൂർ പൊലീസ് സ്‌റേറഷനിൽ അറിയിക്കണം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top