Advertisement

ഇന്ധനം ലഭിക്കാനില്ല; എല്‍പിജി ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍

November 13, 2019
Google News 0 minutes Read

ഇന്ധം ലഭിക്കാത്തതിനാല്‍ എല്‍പിജി (ലിക്യൂഫൈഡ് പെട്രോളിയം ഗ്യാസ്) ഓട്ടോഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. കോഴിക്കോട് നഗരത്തിലെ എല്‍പിജി ഓട്ടോഡ്രൈവര്‍മാരാണ് ഒരാഴ്ച്ചയില്‍ അധികമായി പമ്പുകളില്‍ ഇന്ധനമില്ലാത്തത് കാരണം ദുരിതത്തിലായിരിക്കുന്നത്.

നഗരത്തില്‍ ഓടുന്ന ഏകദേശം ആയിരത്തേളം ഓട്ടോകള്‍ ഇന്ധനമില്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ്. കളക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

വായ്പയെടുത്ത് ഓട്ടോറിക്ഷകള്‍ വാങ്ങിയ ഡ്രൈവര്‍മാര്‍ പലരും വായ്പ തിരിച്ചടയ്ക്കാന്‍ പോലും കഴിയാതെ നട്ടംതിരിയുകയാണ്. 2020 ഏപ്രില്‍ മുതല്‍ പ്രകൃതി സൗഹാര്‍ദ ഇന്ധനത്തിലേക്ക് മാറിയാല്‍ മാത്രമെ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടൂ എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഉള്ളവര്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here