വിദ്യാർത്ഥികളുമായി വൈസ് ചാൻസലർ സംസാരിക്കും; ജെഎൻയു സമരം ഇന്ന് രാത്രിയോടെ ഒത്തുതീർപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിലെ വിദ്യാർത്ഥി സമരം ഇന്ന് രാത്രിയോടെ ഒത്തുതീർപ്പാക്കുമെന്ന് കേന്ദ്രമാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രി സഞ്ജയ് ദോത്ര. സർവകലാശാല വൈസ് ചാൻസലർ വിദ്യാർത്ഥിളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ടീച്ചേഴ്‌സ് ലേണിംഗ് സെന്റർ ഉദ്ഘാടനത്തിന് എത്തിയ സജ്ഞയ് ദോത്രയെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജെഎൻയുവിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലുള്ള വിദ്യാർത്ഥി സമരം തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് കൺസെഷൻ സെന്ററിൽ നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ക്യാമ്പസിന് പുറത്ത് ചേർന്നു. ഫീസ് വർധനവും ഹോസ്റ്റൽ മാനുവൽ പരിഷ്‌ക്കരണവും ചർച്ചയായതാണ് വിവരം. യോഗ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം. സർവകലാശാല വി.സി ആവശ്യങ്ങൾ അംഗീകരിക്കാതെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നിന്ന് സമരം മാറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സമരക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here