Advertisement

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തി

November 13, 2019
0 minutes Read

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി  ജിൻപിങ് എന്നിവരുമായി
മോദി ഇന്ന് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ബാങ്കോക്കിൽ ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിൻപിങും കാണുന്നത്. ഇന്ത്യയെ കരാറിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും മോദി കൂടികാഴ്ച നടത്തും. ബ്രസീൽ പ്രസിഡന്റ് ജൈർ മെസിയ ബോൾസണാരോയെയും മോദി കാണും. ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളർച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ബ്രിക്സ് ബിസിനസ്സ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും, ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയിൽ ബ്രിക്സ് ബിസിനസ്സ് കൗൺസിലും, ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയും റിപ്പോർട്ടുകൾ സമർപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top