Advertisement

നിലയ്ക്കൽ- പമ്പാ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

November 13, 2019
Google News 1 minute Read

ശബരിമല മണ്ഡലകാലത്ത് നിലയ്ക്കൽ- പമ്പാ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അത്രയും സർവീസ് ഇക്കുറിയും നടത്തുമെന്നും മന്ത്രി അറിയിച്ചു.

മണ്ഡലകാലത്ത് പത്ത് ഇലട്രിക് ബസ് ഉൾപ്പെടെ 300 ഓളം ബസ്സുകൾ നിലയ്ക്കൽ- പമ്പാ ചെയിൻ സർവീസിനായി ഉണ്ടാകും. മുൻ വർഷത്തെ പോലെ 40 രൂപ ടിക്കറ്റ് നിരക്ക് കെഎസ്ആർടിസി തുടരും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സർവീസ് ക്രമീകരിക്കുക. ഏതെങ്കിലും റൂട്ടിൽ നിന്ന് ബസ് പിൻവലിച്ച് ഓടിക്കേണ്ട സാഹചര്യം ഇത്തവണയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മണ്ഡലകാലത്തേക്ക് വേണ്ട ശർക്കര എത്തിയില്ല; ശബരിമലയിൽ പ്രസാദ നിർമാണം പ്രതിസന്ധിയിലേക്കോ?

അതേ സമയം, ശബരിമല തീർത്ഥാടന മേഖലയെ അപകടരഹിതമാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കമായി. ഇലവുങ്കൽ കേന്ദ്രീകരിച്ചായിരിക്കും സേഫ് സോൺ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പട്രോളിംഗ് വാഹനങ്ങളും ജീവനക്കാരും ഉണ്ടാകും. ബ്രേക്ക് ഡൗൺ സർവ്വീസ്, അടിയന്തര വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങൾ സേഫ് സോണിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പിന്റെ 18 സ്‌ക്വാഡുകൾ ഒരേ സമയം പട്രോളിംഗ് നടത്തും . അപകടം ഉണ്ടായാൽ അടിയന്തരമായി ഇടപെടാൻ ക്വിക്ക് റെസ്‌പോൺസ് ടീം സേഫ് സോൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here