കർണാടകയിലെ വിമത എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യത ശരിവച്ച് സുപ്രിംകോടതി

Supreme court judiciary

കർണാടകയിലെ പതിനേഴ് കോൺഗ്രസ്, ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രിംകോടതി. പതിനേഴ് എംഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ വിധി. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എംഎൽഎമാർക്ക് തടസമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഡിസംബർ അഞ്ചിനാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അയോഗ്യത കൽപിച്ച എംഎൽഎമാർക്ക് ആറ് മാസത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. ഇത് സുപ്രീംകോടതി തള്ളി. എംഎൽഎമാർക്ക് സ്പീക്കർ ആറ് മാസം വിലക്കേർപ്പെടുത്തിയ നടപടി ശരിയല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

കർണാടകയിലെ കുമാരസ്വാമി സർക്കാരിനെ തള്ളി, ജെഡിഎസ്- കോൺഗ്രസ് പാർട്ടികളിലെ 17 എംഎൽഎമാർ ബിജെപിയെ അനുകൂലിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത് കോൺഗ്രസും ജെഡിഎസും നൽകിയ പരാതിയിലാണ് മുൻ സ്പീക്കർ രമേഷ് കുമാർ 17 എംഎൽഎമാരെയും കൂറുമാറിയതിനാൽ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു.

Read also: കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവം; ഹൈക്കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More