Advertisement

കര്‍ണാടക സര്‍ക്കാരിന് വന്‍ തിരിച്ചടി; ഭൂമി വിതരണ ക്രമക്കേടില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

August 17, 2024
Google News 2 minutes Read
Karnataka Chief Minister Siddaramaiah To Be Prosecuted In Land Scam Case

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി.മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണം ചെയ്തതിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിക്കതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്രമവിരുദ്ധമായി ഭൂമി സിദ്ധരാമായ്യയുടെ ഭാര്യ പാര്‍വതിക്ക് അനുവദിച്ചു എന്നാണ് പരാതി. കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയുടെ മറവില്‍ പാര്‍വതിയുടെ കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നല്‍കിയെന്നാണ് സിദ്ധരാമയ്യയ്‌ക്കെതിരായ ഏറെ ഗുരുതരമായ ആരോപണം.

മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി സ്ഥലം അനുവദിച്ചതിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗവര്‍ണറില്‍ നിന്ന് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: ബിഹാറിൽ നാലാഴ്ചക്കിടെ തകർന്നത് 15 പാലങ്ങൾ, 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു

സിദ്ധരാമയ്യയ്‌ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. എച്ച്ഡി കുമാരസ്വാമിയ്‌ക്കെതിരായ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയും ബിജെപി ഇതര മുഖ്യമന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Story Highlights : Karnataka Chief Minister Siddaramaiah To Be Prosecuted In Land Scam Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here