ഫീസ് വർധന; ജെഎൻയു വിദ്യാർത്ഥികളുടെ സമരം 19-ാം ദിവസത്തിലേക്ക് കടന്നു

ഹോസ്റ്റൽ ഫീസ് വർധവിനെതിരെയുള്ള ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിലെ വിദ്യാർത്ഥി സമരം 19-ാം ദിവസത്തിലേക്ക് കടന്നു. വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് ഭാഗികമായി ഇന്നലെ ജെഎൻയു എക്‌സിക്യൂട്ടിവ് കൗൺസിൽ കുറച്ചിരുന്നു. എന്നാൽ ചെറിയ ഇളവുകൾ പരിഹാരമല്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
ഇന്ന് ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ റാലി നടത്തും. ഹോസ്റ്റലിലെ സമയക്രമവും ഡ്രസ് കോഡും നടപ്പിലാക്കുന്നത് വിദ്യാർത്ഥി സമരത്തെ തുടർന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ റദ്ദാക്കി. പൂർണ്ണമായും ഫീസ് വർധനവ് പിൻവലിക്കുന്നത് വരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥി സമരത്തെ തുടർന്ന് ക്യാമ്പസിന് പുറത്ത് ചേർന്ന ജെഎൻയു സർവകലാശാല എക്‌സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് ഹോസ്റ്റൻ ഫീസ് വർധനവ് ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്. സിംഗിൾ ഹോസ്റ്റൽ മുറിയക്ക് നേരെത്തെ ഉണ്ടായിരുന്നത് 20 ആയിരുന്നു. അത് 600 രൂപയായി വർധിപ്പിച്ചത് 200 ആക്കി. രണ്ടു കിടക്കയുള്ള റൂമിന് നേരെത്തെ 10 രൂപയായിരുന്നു. ഇത് 600ൽ നിന്ന് 200 ആക്കി കുറച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. അതേസമയം നേരെത്തെ ഇടാക്കാതിരുന്ന യൂട്ടിലിറ്റി ഫീസ് 1700 രൂപയും സർവീസ് ചാർജും റദ്ദാക്കാൻ യോഗം തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here