താഹ ഫൈസലും പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വരെയാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. അതേസമയം കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

അലനും താഹയും സമപര്‍പ്പിച്ച ജ. മാവോയിസ്റ്റ് ബന്ധം നിലനില്‍ക്കില്ലെന്നും അലന്‍ നിയമ വിദ്യാര്‍ത്ഥിയാണെന്നും അലന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. മുദ്രാവാക്യം വിളിക്കുക എന്നത് ക്രിമിനല്‍ കുറ്റമല്ലെന്നാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

പൊലീസ് കസ്റ്റഡിയില്‍ ഉള്ള അലന്‍ ഷുഹൈബിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്. പ്രതികളുടെ റിമാന്റ് കാലാവധിയും നാളെ അവസാനിക്കും. ഇരുവരെയും നാളെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More