Advertisement

ഡൽഹിയിൽ ഓക്സിജൻ ബാറുകൾ; 15 മിനിട്ട് ശ്വസിക്കാൻ 299 രൂപ

November 15, 2019
Google News 1 minute Read

അന്തരീക്ഷ മലിനീകരണത്താൽ ബുദ്ധിമുട്ടുന്ന ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നു. 15 മിനിട്ട് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് തുക.

‘ഓക്സി പ്യൂർ’ എന്ന് പേരിട്ടിരിക്കുന്ന ഓക്സിജൻ ബാറിൽ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്സിജൻ ലഭിക്കുക. പുൽത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂരതുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ സുഗന്ധങ്ങളിലാണ് ഓക്സിജൻ വില്പന. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അസഹനീയമായതിനു പിന്നാലെ ഒട്ടേറെപ്പേർ ശുദ്ധവായുവിനായി ഓക്സിജൻ ബാറിൽ എത്തുന്നുണ്ട്.

ബാറിൽ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളിൽ ഓക്സിജൻ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൂനെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്സിജൻ ബാർ അന്തരീക്ഷ മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടി തുറക്കാൻ ഓക്സി പ്യൂർ പദ്ധതിയിടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here