Advertisement

കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്‌സിറ്റി ഭരണം ഒറ്റക്ക് പിടിച്ചെടുത്ത് എസ്എഫ്‌ഐ; വിജയം ഒമ്പത് വർഷങ്ങൾക്ക് ശേഷം

November 15, 2019
Google News 1 minute Read

ബംഗാളിൽ പുത്തൻ തുടക്കവുമായി എസ്എഫ്‌ഐ. ഒമ്പത് വർഷങ്ങൾക്ക് ശേഷം കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ തിളക്കമേറിയ ജയം സംഘടന നേടി. എസ്എഫ്‌ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തത് വൻ ഭൂരിപക്ഷത്തോടെയാണ്.

2017ലാണ് സർവകലാശാല ക്യാമ്പസിൽ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാർ ഒക്ടോബറിൽ ഏകീകൃത സർവകലാശാലകളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു.

അഞ്ച് പ്രധാന പാനലുകളിലും എസ്എഫ്‌ഐ മികവാർന്ന വിജയം നേടി. ഗേൾസ് കോമൺ റൂം സെക്രട്ടറി പാനലിലും 30 വർഷങ്ങൾക്ക് ശേഷം എസ്എഫ്‌ഐ വിജയിച്ചു. ഇൻറിപെൻഡൻറ് കൺസോളിഡേഷൻ, എസ്എഫ്‌ഐ, ഐസ-ഡിഎസ്ഒ, എഐഎസ്എഫ് എന്നീ സംഘടനകളാണ് പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here