നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സിബിഐയ്ക്ക് സുപ്രിംകോടതി നോട്ടീസ്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് പ്രതി എസ്‌ഐകെഎ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സിബിഐയ്ക്ക് സുപ്രിംകോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം സിബിഐക്ക് വിട്ട സാഹചര്യത്തിലാണ് കോടതിയുടെ നടപടി. സാബു ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

Read more: നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐക്ക് ജാമ്യം

ഹരിത ഫിനാൻസ് തട്ടിപ്പിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂൺ 12 മുതൽ 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ വിശ്രമ മുറിയിൽ ക്രൂരമായ
മർദനത്തിനിരയാക്കുകയായിരുന്നു. 16നു കോടതിയിൽ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാൻഡ് ചെയ്ത രാജ്കുമാർ, ജൂൺ 21ന് പീരുമേട് സബ് ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More