മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേന-എൻസിപി-കോൺഗ്രസ് ധാരണ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി. ശിവസേന-എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് ധാരണയായത്.

സഖ്യസർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായിരുന്നു. 48 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപമായത്. മൂന്ന് പാർട്ടികളിലേയും നേതാക്കളുടെ സമിതിയ്ക്കായിരുന്നു നിർദേശങ്ങൾ സമർപ്പി്ക്കാനുള്ള ചുമതല. തയ്യാറാക്കിയ കരട് പരസ്യമാക്കുന്നതിന് മുന്നോടിയായി അതത് പാർട്ടികളുടെ ഉന്നത നേതാക്കൾക്ക് കൈമാറി. കാർഷിക വായ്പ എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന എംഎസ്പി, ഛത്രപതി ശിവാജി, ബിആർ അംബേദ്കർ സ്മാരകങ്ങൾ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലെ പ്രധാന നിർദേശങ്ങൾ.

പൊതുമിനിമം പരിപാടിക്ക് ഒപ്പം സർക്കാരിന്റെ രൂപരേഖ സമ്പന്ധിച്ചുള്ള ചർച്ചകളും പാർട്ടികൾക്കിടയിൽ പൂർത്തിയായി. മുഖ്യമന്ത്രിസ്ഥാനം എൻസിപിയും ശിവസേനയും രണ്ടര വർഷംവീതം പങ്കിടുകയും സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുന്ന വിധത്തിലുമാണ് ധാരണയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More