പുതുക്കിയ ട്രാഫിക്ക് പിഴ; ട്രോൾ വീഡിയോയുമായി കേരള പൊലീസ്

പൊതുജനങ്ങൾക്കുള്ള അറിയിപ്പുകൾ ട്രോളുകളിലൂടെ അറിയിക്കുന്നതിൽ കേരള പൊലീസ് മിടുക്കരാണ്. കൂടുതലും മീമുകളിലൂടെ ട്രോൾ ചിത്രങ്ങളാണ് കേരള പൊലീസ് പങ്കുവെക്കുന്നത്. എങ്കിലും ഇടക്കൊക്കെ അവർ ട്രോൾ വീഡിയോയിലും കൈവെക്കാറുണ്ട്. ഇപ്പോഴിതാ പുതുക്കിയ ട്രാഫിക്ക് പിഴയെപ്പറ്റിയുള്ള ട്രോൾ വീഡിയോയുമായി അവർ രംഗത്തെത്തിയിരിക്കുകയാണ്.

ഏറെ പ്രശസ്തമായ ‘ഏ കച്ചവാ’ എന്ന പാട്ടാണ് ട്രോൾ വീഡിയോയുടെ ബാക്ക്‌ഗ്രൗണ്ട് സ്കോർ. ഹെൽമറ്റില്ലാതെ ഓടിച്ചാൽ എത്ര പിഴയടക്കണമെന്നും അപകടകരമായ രീതിയിൽ വണ്ടിയോടിച്ചാൽ പിഴ എത്രയടക്കണം എന്നുമൊക്കെ വീഡിയോയിലൂടെ കേരള പൊലീസ് അറിയിക്കുന്നു. അന്തരീക്ഷ, ശബ്ദ മലിനീകരണം, ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിക്കാതിരിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കുള്ള പിഴകളും വീഡിയോയിൽ വിശദീകരിക്കുന്നു.

ഒന്നര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒട്ടേറെ ആളുകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനൊന്നായിരത്തിലധികം ആളുകൾ പങ്കു വെച്ച ഈ വീഡിയോ 40000ഓളം ആളുകൾ റിയാക്ട് ചെയ്തിട്ടുമുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More