Advertisement

റോഡ് പൊളിക്കാന്‍ ശ്രമിച്ചത് അനുമതിയില്ലാതെ; രേഖകള്‍പുറത്ത്

November 16, 2019
Google News 0 minutes Read

കൊച്ചി ലൂര്‍ദ് ആശുപത്രിയുടെ വനിത ഹോസ്റ്റലിലേയ്ക്ക് കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത് അനുമതിയിലാതെയാണെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. റോഡ് വെട്ടി പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. ആശുപത്രി മാനേജ്‌മെന്റ് അപേക്ഷ നല്‍കാതെയാണ് പൈപ്പ് ഇടാന്‍ ശ്രമിച്ചതെന്ന് കോര്‍പ്പറേഷന്‍ ഉദ്യോസ്ഥരും വ്യക്തമാക്കുന്നു.

200 മീറ്ററോളം റോഡ് വെട്ടിപൊളിച്ചാണ് ഹോസ്റ്റലിലേയ്ക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ,സ്ഥലം കൗണ്‍സിലറും ചേര്‍ന്ന് അനധികൃതമായി 4 ഇഞ്ചുള്ള കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്ന രേഖയാണിത്. കുടിവെള്ള പൈപ്പ് ഇട്ട് നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് ഒരു അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാണ്. സ്ഥലം

കൗണ്‍സിലര്‍ അന്‍സ ജയിംസ് അനുമതി ഇല്ലാതെ പൈപ്പ് സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് കത്തും നല്‍കിയിട്ടുണ്ട്. കൂടാതെ കോര്‍പ്പറേഷന്‍ ഭരണ സമിതിയെ തെറ്റ് ധരിപ്പിക്കാന്‍ അടിയന്തര പ്രധാന്യമുള്ള ജോലിയാണിതെന്നും കൗണ്‍സിലര്‍ കത്തില്‍ അവകാശപ്പെടുന്നു. കൂടാതെ വിവരാകശത്തിന് മറുപടി നല്‍കാനായാണ് പൈപ്പിടല്‍ വിഷയത്തില്‍ ഫയല്‍ തയ്യാറാക്കിയതെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പറയുന്നു.

അതേസമയം അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും. കുട്ടികള്‍ക്ക് കുടിവെള്ളമില്ലാത്ത സാഹചര്യത്തില്‍ പൈപ്പിടാന്‍ മാത്രമാണ് ശ്രമിച്ചതെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here