ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് സമാപിച്ചു

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്. വോട്ടെടുപ്പിനിടെ ന്യൂനപക്ഷ വോട്ടർമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. ആർക്കും പരുക്കില്ല.

പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി 1.59 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പിനിടെ ന്യൂനപക്ഷ വോട്ടർമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. കൊളംബോയിൽ നിന്ന് 240 കിലോമീറ്റർ അകലെ തന്ത്രിമാലെയിൽ രണ്ട് ബസുകൾക്കു നേരെയാണ് അക്രമികൾ വെടിയുതിർത്തത്. വാഹനവ്യൂഹത്തിൽ നൂറിലധികം ബസുകൾ ഉണ്ടായിരുന്നതായാണ് വിവരം. വെടിവയ്പ്പിന് ശേഷം അക്രമികൾ ബസിനു കല്ലെറിഞ്ഞതായും പൊലീസ് അറിയിച്ചു. ആർക്കും പരുക്കില്ല. ടയറുകൾ കത്തിച്ചു റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് അറിയിച്ചു.

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായകമാണ്. 35 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥി സജിത് പ്രേമദാസയും ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ ഗോതബായ രാജപക്ഷെയും തമ്മിലാണ് പ്രധാന പോരാട്ടം. ഗോതബായ രാജപക്‌സെയ്ക്കാണ് മുൻതൂക്കമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More