ജയന്റെ ഓര്‍മ്മകള്‍ക്ക് 39 വയസ്സ്

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 39 വയസ്സ്. സാഹസിക രംഗങ്ങളില്‍ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വതോടെ അവതരിപ്പിക്കുന്നതില്‍ ഇന്നും ജയന്‍ പകരം വെക്കാന്‍ മറ്റ് പ്രതിഭകളില്ല.
1939 ജൂലൈ 25 ന് ജയനെന്ന കൃഷ്ണന്‍ നായര്‍ ജനിച്ചത്. സിനിമയില്‍ സജ്ജീവമാവുന്നതിന് മുമ്പ് ജയന്‍ ഇന്ത്യന്‍ നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ ആയിരുന്നു.
1970 കളിലെ കേരളത്തിന്റെ സാംസ്‌കാരികചിഹ്നവും പൗരുഷത്തിന്റെ പ്രതീകവുമായിരുന്നു ജയന്‍.
ഏകദേശം 120ലധികം മലയാള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. തന്റെതായ അതുല്യമായ അഭിനയ ശൈലിയായിരുന്നു ചെറിയ കാലയളവില്‍ പ്രശസ്തനായിക്കിയത്.
മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്ന വിശേഷണം തേടിവന്നു.
1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജയനെന്ന ആക്ഷന്‍ ഹീറോ അരങ്ങൊഴിഞ്ഞു.
കൊല്ലം തേവള്ളി ഓലയിലുള്ള ജയന്റെ കുടുംബവീട് നാല് മാസം മുമ്പാണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിടം പണിയുന്നതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റാണ് വീട് പൊളിച്ചുമാറ്റിയത്. ജയന്റെ കുടുംബവീട് അദ്ദേഹത്തിന്റെ സ്മാരകമാക്കണമെന്ന് വര്‍ഷങ്ങളായുള്ള ആരാധകരുടെ ആവശ്യമാണ് ഇതോടെ നടക്കാതെപോയത്. എല്ലാ വര്‍ഷവും ജയന്റെ ചരമദിനമായ നവംബര്‍ 16ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകര്‍ ഇവിടെയെത്താറുണ്ട്.
Malayalam Cinema, Actor Jayan's 39th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here