മാവോയിസ്റ്റ് ഭീഷണി; മുഖ്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ സംവിധാനം വർധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് സുരക്ഷ വർധിപ്പിച്ചത്.
ഇന്നലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത് മുതൽ കനത്ത സുരക്ഷ വലയിലാണ് മുഖ്യമന്ത്രി. സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലുള്ള കേരളാ പൊലീസ് അംഗങ്ങൾക്ക് പുറമെയാണ് ഡൽഹി പൊലീസിലെ 15 അംഗ സംഘത്തിന്റെ അധിക സുരക്ഷ.വിവിഐപി സുരക്ഷ സംവിധാനമാണ് ഒരിക്കീട്ടുള്ളത്. മൊബൈൽ ജാമർ സംവിധാനവും ബുള്ളറ്റ് പ്രൂഫ് വാഹനവും ക്രമീകരിച്ചിട്ടുണ്ട്.
നാളെ പിബി കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും വരെ അധിക സുരക്ഷ തുടരും. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനിലാണ് മാവോയിസ്റ്റ് ഭീഷിണി കത്ത് എത്തിയത്. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിണറായി വിജയന് ഉചിതമായ മറുപടി പറയുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തയച്ചത് ചെറുവത്തൂരിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.