റിലയൻസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അനിൽ അംബാനി രാജിവച്ചു

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് അനിൽ അംബാനി രാജിവച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികൾ വിൽക്കുന്ന നടപടികൾ തുടങ്ങാനിരിക്കെയാണ് രാജി. നാല് ഡയറക്ടർമാർക്കൊപ്പമാണ് അനിൽ അംബാനി രാജിവച്ചത്.

ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കർ, സുരേഷ് രംഗാക്കർ എന്നിവരാണ് രാജിവച്ച നാല് പേർ. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ നോട്ടീസിലാണ് രാജിവച്ച കാര്യം അനിൽ അംബാനി അറിയിച്ചത്.

കമ്പനിയുടെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠൻ നേരത്തെ പദവിയിൽ നിന്നും രാജിവച്ചിരുന്നു. മേൽസൂചിപ്പിച്ച രാജികൾ കമ്പനിയ്ക്ക് വായ്പ നൽകിയവർക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top