Advertisement

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

November 16, 2019
Google News 1 minute Read

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവണറുമായി കൂടിക്കാഴ്ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവണറുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സഖ്യസാധ്യത അറിക്കാനും സര്‍ക്കാര്‍ രൂപീകരണത്തിന് സവകാശം തേടാനുമാണ് കൂടിക്കാഴ്ച.

നാളെ ഡല്‍ഹിയിലെത്തുന്ന ശരദ് പവാര്‍ സോണിയാ ഗന്ധിയുമായി കൂടിക്കാഴ്ച നടത്തും.
മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നവരെ ഭരിക്കുമെന്നും ശരദ് പവാര്‍ പ്രതികരിച്ചിരുന്നു.

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന എംഎസ്പി, ഛത്രപതി ശിവാജി, ബിആര്‍ അംബേദ്കര്‍ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here