‘കടുവയെ വേട്ടയാടി പല്ല് മാലയാക്കി’; വെളിപ്പെടുത്തലുമായി ശിവസേന എംഎൽഎ

കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്‌വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കടുവയെ വേട്ടയാടി അവയുടെ പല്ല് മാലയാക്കി കഴുത്തിൽ അണിഞ്ഞിട്ടുണ്ടെന്നാണ് എംഎൽഎയുടെ അവകാശവാദം.
ഛത്രപതി ശിവാജി മഹാരാജിൻ്റെ ജന്മദിനമായ ‘ശിവജയന്തി’ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ’37 വർഷം മുമ്പ് ഞാൻ കടുവയെ വേട്ടയാടിയിട്ടുണ്ട്. കടുവയെ വേട്ടയാടി അതിൻ്റെ പല്ല് പിഴുതെടുത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞു. 1987-ൽ ഞാൻ വേട്ടയാടിയ കടുവയുടെ പല്ലാണിത്’ – തന്റെ കഴുത്തിലെ മാല കാണിച്ചുകൊണ്ട് സഞ്ജയ് ഗെയ്ക്‌വാദ് പറഞ്ഞു.
എംഎൽഎയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റെ മുഖപത്രമായ സാമ്‌ന അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കടുവകളെ വേട്ടയാടുന്നത് 1987-ന് മുമ്പ് തന്നെ രാജ്യത്ത് ക്രിമിനൽ കുറ്റമാക്കിയിരുന്നു. എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.
Story Highlights: Shinde Sena MLA says he hunted tiger 37 years ago
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here