നെടുമ്പാശേരിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു

നെടുമ്പാശേരി അത്താണിയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ൻ വീ​ട്ടി​ൽ ബി​നോ​യി (34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

രാത്രി എട്ടരയോടെ നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം. വാഹനത്തിലെത്തിയ മൂന്നംഗ സംഘം ബാറിനു മുന്നിൽ വെച്ചാണ് ഇയാളെ വെട്ടിയത്.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More