ശബരിമല സ്ത്രീ പ്രവേശനത്തിന് നിയമപരമായി സ്റ്റേ ഇല്ല, പ്രായോഗികമായി ഉണ്ടെന്ന് എ കെ ബാലൻ

ശബരിമല സ്ത്രീ പ്രവേശനത്തിന് നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എ കെ ബാലൻ.
വിശാല ബെഞ്ചിലേക്ക് വിട്ടത്തോടെ ഫലത്തിൽ കേസ് റീ- ഓപ്പൺ ചെയ്ത സ്ഥിതിയിലാണെന്നും മന്ത്രി പറഞ്ഞു.

വിശാല ബെഞ്ചിലേക്ക് വിട്ടതോടെ 2018 ലെ വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്‌നം നിലനിൽക്കുകയാണ്. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പാലക്കാട് പറഞ്ഞു.

അതേസമയം, യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് തന്റെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല ദർശനത്തിനെത്തിയ യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top