തെരുവില്‍ കഴിഞ്ഞിരുന്ന വൃദ്ധനെ കാത്ത് നാല് നായ്ക്കള്‍; ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം

‘തെരുവില്‍ കഴിഞ്ഞിരുന്ന ഒരു അനാഥ വൃദ്ധന്‍ ആശുപത്രിയിലായപ്പോള്‍ അദ്ദേഹത്തോടോപ്പം കഴിഞ്ഞിരുന്ന നാല് തെരുവ് നായ്ക്കള്‍ കാത്തു നില്‍ക്കുന്നതാണ് രംഗം…….’
ഇങ്ങനെയൊരു കുറിപ്പും നാല് തെരുവുനായ്ക്കള്‍ ആശുപത്രിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയിപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. 2018 ലെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബ്രസിലിലാണ് സംഭവം നടന്നത്. ആരോഗ്യപ്രവര്‍ത്തകയായ ക്രിസ് മാംപ്രിമും സഹപ്രവര്‍ത്തകയുമാണ് ഈ ചിത്രം ആദ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ബ്രസീലിലെ റീജിയണല്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.
ഒരു ഞായറാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. തെരുവില്‍ കഴിയുന്ന ഒരു വൃദ്ധന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തി. സിസാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സിസാറിന്റെ രോഗവിവരങ്ങള്‍ ക്രിസ് മാംപ്രിമും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചോദിച്ചു മനസിലാക്കി. ഇതിനു ശേഷമാണ് തങ്ങള്‍ക്കു മുമ്പില്‍ എത്തിയിരിക്കുന്ന രോഗി ഒറ്റയ്ക്കല്ലെന്ന് അവര്‍ക്ക് മനസിലായത്. സൗഹൃദത്താല്‍ സമ്പന്നമായിരുന്നു സിസാറിന്റെ ജീവിതം. ഹോസ്പിറ്റലിന്റെ വാതില്‍ക്കല്‍ നാല് നായ്ക്കളാണ് സിസാറിനെ കാത്തുനിന്നിരുന്നത്.
തെരുവുനായ്ക്കള്‍ കാത്തുനില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ച ക്രിസ് മാംപ്രിനോട് അവര്‍ തന്റെ സുഹൃത്തുക്കളാണെന്നായിരുന്നു സിസാറിന്റെ മറുപടി. സിസാറിന് ആവശ്യമായ ചികിത്സ നല്‍കിയശേഷം നായ്ക്കളെ അകത്തേയ്ക്ക് കടത്തിവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. സിസാറിന് ആവശ്യമായ ഭക്ഷണവും ആശുപത്രി അധികൃതര്‍ നല്‍കി. തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് നായ്ക്കള്‍ക്കും സിസാര്‍ ഭക്ഷണം പകുത്തുനല്‍കിയെന്ന് ക്രിസ് മാംപ്രിം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here