Advertisement

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു

November 17, 2019
Google News 1 minute Read

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു. ചന്ദ്രശേഖർ എന്ന ലോക്കോ പൈലറ്റാണ് മരിച്ചത്.

നവംബർ പതിനൊന്നിനാണ് ഹുന്ദ്രി ഇന്റർസിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാബിനിൽ കുടുങ്ങിയ ലോക്കോ പൈലറ്റിനെ എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read also: ഹൈദരാബാദ് ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here