അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ അരുണ്‍മൊഴിയെ സ്മരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പി.കെ ശ്രീനിവാസന്‍

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത തമിഴ് ചലച്ചിത്ര പ്രവര്‍ത്തകനായ അരുണ്‍മൊഴിയെ സ്മരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ പി.കെ ശ്രീനിവാസന്‍. തമിഴ് സിനിമയില്‍ മാറ്റം വരുമെന്ന് സ്വപ്നം കണ്ടിരുന്ന സാമൂഹിക ചലച്ചിത്ര പ്രവര്‍ത്തകനായിരുന്ന അരുണ്‍മൊഴി. ചെന്നൈയില്‍ നടക്കുന്ന ജപ്പാനീസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോളാണ് കഴിഞ്ഞ ഞായറാഴ്ച അരുണ്‍ മൊഴി ഹൃദയാഘാതം മൂലം മരിച്ചത്.

1982-ല്‍ ഹരിഹരന്റെ ഏഴാവതു മനിതന്‍ എന്ന ചിത്രത്തിന് വേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് അരുണ്‍മൊഴി സിനിമാരംഗത്തു എത്തുന്നത്. എര്‍മുനയ്, കാണിനിലം എന്നി രണ്ടു ചിത്രങ്ങളും നിരവധി ഡോക്ക്യൂമെന്ററികളും സംവിധാനം ചെയ്തു. ചെന്നൈയില്‍ നടക്കുന്ന ചലച്ചിത്ര മേളകളിലേ സ്ഥിരം സാന്നിധ്യമായിരുന്നു അരുണ്‍.

തമിഴ്നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കര്‍ഷകരില്‍ നിന്ന് ഓരോ രൂപ ശേഖരിച്ചാണ് ജനകീയ സിനിമയായ
അരുണിന്റെ എര്‍മുനയ് (കലപ്പയുടെ നാക്കു) നിര്‍മ്മിച്ചത്. എണ്‍പതുകളുടെ പകുതിയില്‍ പുറത്തു വന്ന എര്‍മുനയ് കര്‍ഷകരുടെ കഷ്ടപ്പാടിന്റെ കഥയാണ് പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകനായ പി.കെ ശ്രീനിവാസന്‍ അരുണ്‍മൊഴിയെ സ്മരിച്ചെഴുതിയ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More