Advertisement

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്‌സ്പ്രസ് ഇടിച്ച് ഏഴ് എരുമകൾ ചത്തു

November 17, 2019
Google News 0 minutes Read

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്‌സ്പ്രസ് ഇടിച്ച് ഏഴ് എരുമകൾ ചത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. മേയാൻ ഇറങ്ങിയ എരുമകളാണ് ട്രെയിനിടിച്ച് ചത്തത്.

അപകടത്തെ തുടർന്ന് ജനശതാബ്ദി എക്‌സ്പ്രസ് 40 മിനിറ്റ് വേളിയിൽ പിടിച്ചിട്ടു. ശരീര ഭാഗങ്ങൾ ട്രാക്കിൽ കുടുങ്ങിയതോടെ ഏറെ നേരം പരിശ്രമിച്ചിട്ടും ഇവയെ പുറത്ത് എടുക്കാനായില്ല. സംഭവം അറിഞ്ഞ് ആർപിഎഫും പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഇതുവഴി പോകേണ്ട ചെന്നൈ മെയിൽ ഒരു മണിക്കൂറിൽ അധികം വൈകി. നാട്ടുകാരും പൊലീസും ട്രാക്കിൽ നിന്ന് എരുമകളുടെ മൃതദേഹങ്ങൾ നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here