‘ക്ലിയോപാട്ര’യിൽ ആന്റണിയായി ശശി തരൂർ എന്ന നടൻ; വൈറലായി ട്വീറ്റ്

ശശി തരൂർ എന്ന രാഷ്ട്രീയക്കാരനെയും ശശി തരൂർ എന്ന എഴുത്തുകാരനെയും നമുക്കറിയാം. എന്നാൽ, ശശി തരൂർ എന്ന നടനെപ്പറ്റി എത്ര പേർക്കറിയാം? കൗതുകകരമായ ആ കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ശശി തരൂർ താനൊരു അഭിനേതാവു കൂടിയാണെന്ന് വെളിപ്പെടുത്തിയത്. കോളേജ് പഠനകാലത്ത് ചെയ്ത ഒരു നാടകത്തിലെ ദൃശ്യം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

1974ൽ ​ഡ​ൽ​ഹി സെന്റ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ർ സൊ​സൈ​റ്റി​യു​ടെ കീഴിൽ അവതരിപ്പിച്ച ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​ ​ക്ലി​യോ​പാ​ട്ര’ നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ ട്വീറ്റിലു​ള്ള​ത്. നാടകത്തിൽ നായകനായ ആൻ്റണിയുടെ വേഷമാണ് ശശി തരൂർ അവതരിപ്പിച്ചത്. ക്ലിയോപാട്രയായി വേഷമിട്ടിരിക്കുന്നത് ഇപ്പോൾ പ്രശസ്ത സംവിധായികയായി മാറിയ മീരാ നായർ. തങ്ങൾക്കൊപ്പം നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ആ​മി​ർ റാ​സാ ഹു​സൈ​ൻ, നോ​വ​ലി​സ്​​റ്റ്​ അ​മി​താ​വ്​​​ഘോ​ഷ്​ തു​ട​ങ്ങി​യ​വ​രും നാടകത്തിൽ അഭിനയിച്ചിരുന്നു എന്ന് അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More