Advertisement

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷം ജന്മനാട്ടിലും

November 17, 2019
Google News 0 minutes Read

ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷം ജന്മനാട്ടിലും. മാള കുഴിക്കാട്ടുശേരിയില്‍ നടന്ന കൃതജ്ഞതാബലിയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍.

മറിയം ത്രേസ്യയെ വിശുദ്ധയായി നാമകരണം ചെയ്തതിന്റെ നന്ദി സൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുഴിക്കാട്ടുശ്ശേരിയിലെ കബറിട ദേവാലയത്തിനരികില്‍ നടന്ന ചടങ്ങിലേക്ക് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി. വിശുദ്ധ മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന കൃതഞ്ജതാബലിക്ക് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. രാജ്യത്തെ വിവിധ രൂപതകളില്‍ നിന്നായി 50ലധികം ബിഷപ്പുമാര്‍ സഹകാര്മികത്വം വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സി ബി സി ഐ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് ശേഷം ഭാരത സഭ നടത്തിയ വലിയ ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍, എം പിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here