വിശുദ്ധ മറിയം ത്രേസ്യയുടെ കൃതജ്ഞതാ ബലി ഇന്ന് റോമിലെ അനസ്താസിയയുടെ ബസലിക്കയിൽ നടക്കും

മദർ മറിയം ത്രേസ്യയെ വിശുദ്ധയായി ഉയർത്തിയതിന് പിന്നാലെ ഇന്ന് റോമിലെ വിശുദ്ധ അനസ്താസിയയുടെ ബസലിക്കയിൽ കൃതജ്ഞതാ ബലി നടക്കും. സിറോമലബാർ സഭ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യബലിയിലും പ്രാർത്ഥനകളിലും സഭാപിതാക്കൻമാരും വൈദികരും സഹകാർമികരാകും. ഇന്ന് നടക്കുന്ന പ്രാർഥന ശുശ്രൂഷകളിൽ നൂറു കണക്കിന് മലയാളികൾ പങ്ക്‌ചേരും.
വിശുദ്ധയുടെ തിരുശേഷിപ്പു വണങ്ങുന്നതിനും വിശ്വാസികൾക്ക് അവസരമുണ്ടാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടെ ഇന്നലെയാണ് മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. സീറോ മലബാർ സഭയിലെ ബിഷപ്പുമാർ അടക്കം ആയിരത്തോളം മലയാളികൾ ചടങ്ങിന് സാക്ഷികളായിരുന്നു. കേരളത്തിൽ നിന്നുള്ള നാലാമത്തെ വിശുദ്ധയാണ് മദർ മറിയം ത്രേസ്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here