സര്‍ക്കാര്‍ ഭൂമി കൈയേറ്റം; ക്രിക്കറ്റ് മത്സരം നിര്‍ത്തിവയ്പ്പിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മാന്യ സ്‌റ്റേഡിയത്തിലെ നടന്നുവരുന്ന അണ്ടര്‍ 14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറ്റം വ്യക്തമായതിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ക്ക് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌റ്റേഡിയത്തിലെ മത്സരം നിര്‍ത്തേണ്ടിവന്നത്. ബേള വില്ലേജ് ഓഫീസര്‍ കെസിഎ ട്രഷറര്‍ക്ക് ഉത്തരവ് കൈമാറി. മത്സരം നിര്‍ത്തിവയ്ക്കാന്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയും നോട്ടീസയച്ചിരുന്നു.

സ്‌റ്റേഡിയം നിലനില്‍ക്കുന്ന സ്ഥലം നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇവിടെ ഏതെങ്കിലും പ്രവര്‍ത്തികളോ ഉപയോഗപ്പെടുത്തലോ നടത്തുന്നത് നിയമവിരുദ്ധമാണെന്നറിയിച്ചുള്ള ഉത്തരവാണ് ബേള വില്ലേജ് ഓഫീസര്‍ കെസിഎ ട്രഷറര്‍ കെഎം അബ്ദുള്‍റഹ്മാന് കൈമാറിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാന്യയിലെ സ്‌റ്റേഡിയത്തില്‍ ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചത്. 21 വരെ നടക്കേണ്ട മത്സങ്ങളാണ് ശനിയാഴ്ച നിര്‍ത്തിവയ്പ്പിച്ചത്. കെസിഎയുടെ കീഴില്‍ തലശേരിയിലും വയനാട്ടിലും പെരിന്തല്‍മണ്ണയിലുമുള്ള സ്‌റ്റേഡിയങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More