ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകളെന്ന് വി മുരളീധരൻ

ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന യുവതികൾ ഭക്തരാണെന്ന് ഞാൻ കരുതുന്നില്ല. തങ്ങൾ ശബരിമല ക്ഷേത്രത്തിൽ പോയതായി ചരിത്രത്തിൽ അവർക്ക് അടയാളപ്പെടുത്തണം. ഇവർ യഥാർത്ഥത്തി ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.”- മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മല ചവിട്ടാനെത്തിയ 10 യുവതികളെ പൊലീസ് പ്രായം പരിശോധിച്ച് തിരിച്ചയച്ചിരുന്നു. വിജയ വാഡയിൽ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരികെ അയച്ചത്. ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവർ 50 വയസ്സിനു മുകളിൽ ഉള്ളവരല്ലെന്ന് മനസ്സിലായതോടെ തിരിച്ചയക്കുകയായിരുന്നു എന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയും പ്രായ പരിധിയെക്കുറിച്ചും പൊലീസ് ഇവരെ അറിയിക്കുകയും ഇവർ സ്വമേധയാ തിരികെ പോവുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More