Advertisement

ജപ്പാനിലെ പൂച്ച ക്ഷേത്രം; പൂച്ചപ്പൂജാരിയിൽ നിന്ന് അനുഗ്രഹം വാങ്ങാനെത്തുന്നത് നിരവധി ആളുകൾ: ചിത്രങ്ങൾ കാണാം

November 18, 2019
Google News 2 minutes Read

നമ്മളിൽ പലർക്കും പൂച്ചകളെ ഇഷ്ടമായിരിക്കും. പലരും പൂച്ചകളെ വീട്ടിൽ വളർത്താറുമുണ്ട്. അല്പസ്വല്പം മോഷണമൊക്കെ ഉണ്ടെങ്കിലും പൂച്ചകൾ നേരം കൊല്ലികളാണ്. അവയുടെ കസർത്തുകൾ നോക്കിക്കൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. ജപ്പാനിൽ പൂച്ചകളോടുള്ള ഈ ഇഷ്ടം മറ്റൊരു തലത്തിലാണ്. പൂച്ചകളോടുള്ള ഇഷ്ടം മൂത്ത് അവർക്കായി ഒരു ക്ഷേത്രമാണ് ജപ്പാനിൽ ഒരുക്കിയിരിക്കുന്നത്.

ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്താണ് ഈ പൂച്ച ക്ഷേത്രം. ‘ന്യാൻ ന്യാൻ ജി’ എന്നാണ് ജാപ്പനീസിൽ ഈ ക്ഷേത്രത്തിൻ്റെ പേര്. അതിനെ മലയാളീകരിച്ചാൽ ‘മ്യാവൂ മ്യാവൂ ക്ഷേത്രം’ എന്ന് കിട്ടും. നല്ല പേര്, അല്ലേ? കൊയൂകി എന്ന പൂച്ചയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരി. കൊയൂകിയുടെ അനുഗ്രഹം വാങ്ങാൻ ഒട്ടേറെ ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്. കൊയൂകിയോടൊപ്പം വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി ഈ പരിശുദ്ധ ദേവാലയത്തിലുണ്ട്.

2016ലാണ് ഈ ക്ഷേത്രം തുടങ്ങിയത്. തോരു കായ എന്ന ചിത്രകാരനാണ് ഈ ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. പൂച്ചകളുമായി ബന്ധപ്പെട്ട ചുവർ ചിത്രങ്ങളും പെയിൻ്റിംഗുകളും പ്രതിമകളുമൊക്കെയാണ് ക്ഷേത്രത്തിൽ ഉള്ളത്. കൊയൂകി ഈ ക്ഷേത്രത്തിലെ മൂന്നാമത്തെ മുഖ്യപൂജാരിയാണ്. തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്കും സഹായികൾക്കും വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.

സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യവും ഈ പൂച്ച ക്ഷേത്രത്തിലുണ്ട്. കഴിക്കുന്ന ഭക്ഷണവും പാത്രവുമൊക്കെ പൂച്ചയുമായി ബന്ധപ്പെട്ടതാണ്. 520 Yasekonoecho, Sakyo-Ku, Kyoto 601-1253, Kyoto Prefecture, Japan- ഈ വിലാസത്തിലാണ് ക്ഷേത്രം ഉള്ളത്. എപ്പോഴെങ്കിലും ഒരു ജപ്പാൻ ട്രിപ്പ് പോവുകയാണെങ്കിൽ ക്ഷേത്രത്തിൽ കയറി പൂച്ചയുടെ അനുഗ്രഹം കൂടി വാങ്ങാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here