ലോക് ബന്ധു രാജ്‌നാരായൺജി ഫൗണ്ടേഷൻ പുരസ്‌കാരം പ്രഖ്യാപിച്ചു; ഫ്‌ളവേഴ്‌സിന് ആറും ട്വന്റിഫോറിന് നാലും പുരസ്‌കാരങ്ങൾ

ലോക് ബന്ധു രാജ്‌നാരായൺജി ഫൗണ്ടേഷന്റെ പ്രഥമ ദൃശ്യ, മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മേധാവി ആർ ശ്രീകണ്ഠൻ നായർക്ക് ലഭിച്ചു.
ട്വന്റിഫോറിലെ ജനകീയകോടതിയാണ് മികച്ച കറണ്ട്അഫേഴ്‌സ് പ്രോഗ്രാം. മികച്ച അഭിമുഖ അവതാരകനുള്ള പുരസ്‌കാരം ട്വന്റിഫോർ എക്‌സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ് വി. ഗോപീകൃഷ്ണനാണ്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ട്വന്റിഫോർ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അൽഅമീൻ അർഹനായി.
മികച്ച വാർത്താ അവതാരകനായി മാതൃഭൂമി ന്യൂസിലെ ഹാഷ്മി താജ് ഇബ്രാഹിമിനെയും മികച്ച വാർത്താ അവതാരകയായി ന്യൂസ് 18 ലെ അപർണ്ണ കുറുപ്പിനെയും തെരഞ്ഞെടുത്തു. മനോരമ ന്യൂസിലെ ബിജി തോമസാണ് മികച്ച അന്വേണാത്മക മാധ്യമ പ്രവർത്തകൻ.
സീരിയൽ വിഭാഗത്തിൽ ഫ്‌ളവേഴ്‌സ് ചാനൽ 6 പുരസ്‌കാരങ്ങൾ നേടി. മികച്ച ഹാസ്യനടനായി ഉപ്പും മുളകിലെ ബിജു സോപാനത്തെ തെരഞ്ഞെടുത്തു. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗറാണ് മികച്ച റിയാലിറ്റി ഷോ. മികച്ച കോമഡി പ്രോഗ്രാമിനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക് നേടി. മികച്ച ഗ്രാഫിക് ഡിസൈനറായി ഫ്‌ളവേഴ്‌സിലെ നിതിൽ ബെസ്റ്റോ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇവന്റ് എഡിറ്റിംഗ് ആൻഡ് പോസ്റ്റ് പ്രൊഡക്ഷനും മികച്ച ചാനൽ വോയിസ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരവും ഫ്‌ളവേഴ്‌സ് സ്വന്തമാക്കി. ഈ മാസം 21 ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here