Advertisement

ഗുണനിലവാരമില്ല; കേരളത്തിലെ നാല് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് പിഴ

November 18, 2019
Google News 0 minutes Read

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് പിഴ. കെപിഎൻ ശുദ്ധം, കിച്ചൻ ടേസ്റ്റി, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാൻഡുകൾക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ ചുമത്തിയത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേൽപ്പറഞ്ഞ നാല് ബ്രാൻഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയിൽ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷൻ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആർഡിഒ ആണ് പിഴ ചുമത്തി ഉത്തരവായി.

പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കാൻ അവരുടെ പേരിനോട് സമാനമായ പേരുകൾ നൽകി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പ്രമുഖ ഹോട്ടലുകൾ വരെ ഇതിന് ഇരയാകാറുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സുരക്ഷാ വകുപ്പ് പിടികൂടുമ്പോൾ പേരിനോട് സാദൃശ്യമുള്ള പ്രമുഖ ബ്രാൻഡുകളുടെ ജനങ്ങൾക്കിടയിലെ വിശ്വാസതയേയും ഇത് ബാധിക്കും.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന എബിഎച്ച് ട്രേഡിംഗ് കമ്പനി ഉദ്പാദിപ്പിച്ച് കൊച്ചിൻ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പികെഎം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും  പിടികൂടിയിട്ടുണ്ട്.  രണ്ട് ലക്ഷം രൂപയാണ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിഴയായി ചുമത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here