ടിവി കാണുന്നതിനിടെ ചാനൽ മാറ്റി; ഭാര്യയുടെയും മകളുടെയും തലയ്ക്കടിച്ച് ഭർത്താവ്

ടിവി കാണുന്നതിനിടെ ചാനൽ മാറ്റിയതിന് ഭാര്യയുടെ തലയ്ക്കടിച്ച് ഭർത്താവ്. ഇത് തടഞ്ഞ മകളുടെ തലയ്ക്കും ഇയാൾ അടിച്ചു. വിറക് കമ്പ് കൊണ്ടുണ്ടായ ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. ഇടുക്കിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 47 കാരനായ സുരേഷ് നൈനാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടക്കുന്നത്. പരുക്കേറ്റ ഭാര്യ മേഴ്‌സിയെയും മകൾ മെർലിനെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top