കഞ്ഞിവെള്ളം കൊണ്ട് സ്വാദിഷ്ടമായ പുഡ്ഡിംഗ് തയാറാക്കാം

കഞ്ഞിവെള്ളം കുടിക്കാത്ത മലയാളികൾ ഉണ്ടാവില്ല… കഞ്ഞിയും കഞ്ഞിവെള്ളവും ഒക്കെ മലയാളികളുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാണ്… നല്ല ദാഹമുള്ളപ്പോൾ അൽപം ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് ദാഹമകറ്റാൻ സഹായിക്കും. പറഞ്ഞു വരുമ്പോൾ കഞ്ഞിവെള്ളം കൊണ്ടുള്ള ഉപയോഗങ്ങൾ പലതാണ്.
കഞ്ഞിവെള്ളം കൊണ്ട് വളരെ ടേസ്റ്റിയായ പുഡ്ഡിംഗും ഇനി ഉണ്ടാക്കാം. അതും വളരെ സിംമ്പിൾ ചേരുവകൾ ഉപയോഗിച്ച്.
ഇതിനു വേണ്ട ചേരുവകൾ
കഞ്ഞിവെള്ളം
പാൽ
വാനില എസൻസ്
കോൺഫ്‌ളോർ
പഞ്ചസാര
ചോക്ലേറ്റ്
നട്‌സ്/ ഡ്രൈഫ്രൂട്‌സ്
തയാറാക്കുന്ന വിധം
കട്ടിയുള്ള ഒരു കപ്പ് കഞ്ഞിവെള്ളത്തിലേക്ക്… ഒരു കപ്പ് പാൽ, കോൺഫ്‌ളോർ, വാനില എസൻസ് എന്നിവ നന്നായി മിക്‌സ് ചെയ്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് വീണ്ടും കുറുക്കിയെടുക്കുക. ശേഷം ചോക്കലേറ്റ് സിറപ്പ് ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി രണ്ട് മണിക്കൂർ തണുക്കാൻ വെയ്ക്കുക. ശേഷം നട്‌സ് ചേർത്ത് സേർവ് ചെയ്യാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here