Advertisement

ഇനി ആഗ്രയല്ല, അഗ്രവാൻ; പേരുമാറ്റത്തിനൊരുങ്ങി യോഗി സർക്കാർ

November 18, 2019
0 minutes Read

അലഹബാദിനും മുഗൾസരായിക്കും പിന്നാലെ താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാൻ യോഗി സർക്കാർ ഒരുങ്ങുന്നു. ആഗ്ര എന്ന പേരു മാറ്റി അഗ്രവാൻ എന്ന പേരു നൽകാനാണ് ആലോചന നടക്കുന്നത്. വിഷയത്തിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ ചരിത്ര ഗവേഷകരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ അംബേദ്കർ സർവകലാശാലയിലെ ചരിത്ര ഗവേഷകർക്കാണ് സർക്കാർ കത്തയച്ചത്. ആഗ്ര മറ്റേതെങ്കിലും പേരിൽ അറിയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കത്തിലെ നിർദ്ദേശം. നിർദ്ദേശം ലഭിച്ച് ഇതിൽ പരിശോധന തുടങ്ങിയിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫസർ സുഗമം ആനന്ദ് പറഞ്ഞു. നേരത്തെ ആഗ്രയുടെ പേര് അഗ്രവാൻ എന്നായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ സാധുത എങ്ങനെയാണെന്നും ആഗ്ര എന്ന പേര് എങ്ങനെ വന്നുവെന്നും കണ്ടെത്താനാണ് സർക്കാർ നിർദേശം.

നേരത്തെ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നുമാണ് മാറ്റിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top