Advertisement

യുഎഇ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽ വന്നു

November 19, 2019
Google News 1 minute Read

യുഎഇ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽ വന്നതായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം. യുഎഇക്കാർക്ക് തത്സമയ വിസ നൽകുമെന്ന് കേന്ദ്രസർക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തത്സമയ വിസാ സേവനം നടപ്പാക്കുന്നത്. നവംബർ 16 മുതൽ യുഎഇ പൗരൻമാർക്ക് ഓൺ അറൈവൽ വിസ നടപ്പിൽ വന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2 തവണ ഇന്ത്യയിൽ വന്നുപോകാനാവുന്ന 60 ദിവസത്തെ വീസയാണ് അനുവദിക്കുക.

നിലവിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത, മുംബൈ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്കാണ് തത്സമയ വിസ ലഭിക്കുക. ഭാവിയിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും. ആദ്യമായാണ് ഇന്ത്യയിൽ പോകുന്നതെങ്കിൽ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ സേവനം ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിന്റെ ഉദാഹരണമാണെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭിപ്രായപ്പെട്ടു. ഓരോ വർഷവും ആയിരക്കണക്കിന് യുഎഇ സ്വദേശികളാണ് ഇന്ത്യ സന്ദർശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here