ജെഎന്‍യു: ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി

ജെഎന്‍യു വിദ്യാര്‍ത്ഥി സമരം ചര്‍ച്ച ചെയ്യുന്ന ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക യൂണിയന്‍ രംഗത്തെത്തി. ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. 23 ദിവസമായി സമരം ശന്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top