ശബരിമലയിൽ ദർശനത്തിന് ക്യൂവിൽ നിന്ന മുത്തച്ഛൻ കുഴഞ്ഞുവീണു; പേടിച്ച് കരഞ്ഞ കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി പൊലീസ്

കാസർഗോഡ് നിലേശ്വരത്ത് നിന്ന് മുത്തച്ഛനൊപ്പം ശബരിമല ദർശനത്തിനെത്തിയതായിരുന്നു വർഷിതും വാമികയും. ദർശനത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്നതോടെ മുത്തച്ഛൻ ഗോപാലൻ കുഴഞ്ഞുവീണു. ഇതോടെ പകച്ചുപോയ കുഞ്ഞുങ്ങൾ ഭയന്ന് കരഞ്ഞു. ഒരു നിമിഷം പകച്ചുപോയ കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി പൊലീസുകാർ ഓടിയെത്തി.

കുഴഞ്ഞുവീണ ഗോപാലനെ ഉടൻ തന്നെ പൊലീസ് ഇടപെട്ട് ക്യൂവിൽ നിന്ന് പുറത്തെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സകൾ നൽകി സ്‌ട്രെച്ചറിൽ കിടത്തി സന്നിധാനം ആശുപത്രിയിലെത്തിച്ചു. ഇതിനിടെ പേടിച്ചു നിന്ന കുഞ്ഞുങ്ങളെ പൊലീസ് തിരക്കിനിടയിൽ നിന്ന് മാറ്റി. വലിയമ്പലത്തിന്റെ ഭിത്തിയോട് ചേർന്ന് തണലുള്ള ഭാഗത്ത് കുട്ടികളെ ഇരുത്തിയ ശേഷം അവർക്ക് പൊലീസുകാർക്കായി കരുതിയവച്ച ഹോർലിക്‌സ് നൽകി. ഇതിന് പിന്നാലെ കുട്ടികൾക്ക് ദർശനം നടത്താൻ പൊലീസുകാർ അവസരമൊരുക്കി. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തച്ഛനെ കാണിക്കുകയും ചെയ്തു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More