യൂബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി; ആദ്യം തലസ്ഥാനത്ത്

യൂബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്തായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുക. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് പദ്ധതി. കേരള മോട്ടര്‍ വാഹന ക്ഷേമനിധിക്കാണ് ഏകോപനച്ചുമതലയെന്നാണ് വിവരങ്ങള്‍.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു ബദലായിട്ടാണ് പുതിയ ടാക്‌സി സംവിധാനം. തിരക്ക് വര്‍ധിക്കുമ്പോള്‍ നിരക്ക് കൂട്ടുന്ന രീതി ഉണ്ടാവില്ല. ഇടപാടുകാര്‍ക്ക് മൊബൈല്‍ ആപ് ഉപയോഗിച്ച് ഡ്രൈവര്‍മാരോട് യാത്രകള്‍ ആവശ്യപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് യൂബര്‍ പ്രവര്‍ത്തിക്കുന്നത്. ഈ രീതിയിലായിരിക്കും സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സിയുടെയും പ്രവര്‍ത്തനമെന്നാണ് വിവരങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here