Advertisement

ജംബോ കമ്മിറ്റികള്‍ക്കെതിരെ ഡിസിസി അധ്യക്ഷന്മാര്‍

November 20, 2019
Google News 0 minutes Read

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നത്. ജംബോ കമ്മിറ്റികള്‍ പാടില്ലെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും ഡിസിസി അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടി. ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പു നല്‍കി.

അതേസമയം, താനല്ല ജംബോ കമ്മിറ്റികള്‍ക്ക് ഉത്തരവാദിയെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെ നിരവധി പേരുടെ പട്ടിക സമര്‍പ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പത്തനംതിട്ട ഡിസിസി പരാജയപ്പെട്ടതാണ് കോന്നിയിലെ തിരിച്ചടിക്ക് കാരണമെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. എന്നാല്‍, മുല്ലപ്പള്ളിയുടെ നിലപാട് തള്ളിയ ഡിസിസി അധ്യക്ഷന്‍ ബാബുജോര്‍ജ്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് പരാജയ കാരണമെന്നും പത്തനംതിട്ട ഡിസിസി വിശദീകരിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുകയോ അല്ലെങ്കില്‍ രണ്ടു പാര്‍ട്ടികളാക്കി മാറ്റുകയോ ചെയ്യണമെന്ന് കോട്ടയം, ഇടുക്കി ഡിസിസികള്‍ ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോകാനാവില്ലെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചു. മുസ്ലീംലീഗുമായുളള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ മലപ്പുറം ഡിസിസിക്ക് നേതൃത്വം നിര്‍ദേശം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here