മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ നോമിനേഷൻ; പ്രചരിക്കുന്നത് വ്യാജ വാർത്ത; കുറിപ്പ്

മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ നോമിനേഷൻ എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഔദ്യോഗിക ഫാൻസ് വൃത്തങ്ങൾ. പ്രചരിക്കുന്നത് തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് അവർ വ്യക്തമാക്കുന്നു.
ഫിലിം ഫെയറിന്റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടന്റെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നോമിനേഷൻ ലഭിക്കുന്നതെന്നായിരുന്നു പ്രചരിച്ച വാർത്ത. ഖാലിദ് റഹ്മാന്റെ ഉണ്ട (മലയാളം), റാമിന്റെ പേരൻപ് (തമിഴ്), വൈ.എസ്.ആറിന്റെ ജീവിത കഥ പറയുന്ന യാത്ര (തെലുങ്ക്) എന്നീ ചിത്രങ്ങളാണ് പരിഗണിച്ചതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്
മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങൾ ഇത്തവണ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്.. ഈ വർഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വർഷത്തെ പുരസ്‌കാര പരിധിയിൽ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാൽ ബോധ്യപ്പെടാവുന്നതേയുള്ളു. ഇത്തരം തെറ്റായ വാർത്തകൾ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാർത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയർ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു
ചീലേ : അവാർഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പൻ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്താൻ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here