കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യൂത്ത് പാര്‍ലമെന്റ് ; കേരളത്തില്‍ നിന്നും വിപി ശരത്ത് പ്രസാദ്

കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ ഡല്‍ഹി നിയമസഭയില്‍ സംഘടിപ്പിക്കുന്ന പത്താമത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രതിനിധിയായി വിപി ശരത്ത് പ്രസാദ് പങ്കെടുക്കും. നവംബര്‍ 24 മുതല്‍ 28 വരെയാണ് യൂത്ത് പാര്‍ലമെന്റ്.

മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ശരത്ത് തൃശൂരിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ എംഎഡ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top