ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം: നിയമസഭയില്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. പതിനാലാം കേരള നിയമസഭയുടെ 16 ാം സമ്മേളനം സമാപിക്കാനിരിക്കെ ഷാഫി പറമ്പിലിന് പൊലീസ് മര്‍ദനമേറ്റതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്നും സഭയിലെത്തിയത്. ഷാഫിയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.

അതേസമയം ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More