മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി

മലപ്പുറം തിരൂരിൽ സ്‌കൂൾ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥിനിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. ക്ലാസ്സിൽ കുട്ടി കരഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നുവെന്നും അപ്രതീക്ഷിതമായി താഴേക്ക് ചാടിയതാണെന്നും സഹപാഠികൾ പറയുന്നു.

അതേസമയം കുട്ടി ആത്മഹത്യ ശ്രമം നടത്തിയതിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top