താന്‍ എത്തിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല: ഷഹലയുടെ അച്ഛന്‍

താന്‍ എത്തിയശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരോട് പറഞ്ഞിട്ടില്ലെന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹലയുടെ അച്ഛന്‍ അഡ്വ.അസീസ്. സ്‌കൂളിന്റെ തറയിലുള്ള കുഴിയില്‍ കാലുവീണു. ചെറുതായി മുറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് വിളിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസിലേക്ക് ചെന്നപ്പോള്‍ കുട്ടിയെ കസേരയില്‍ ഇരുത്തിയിരിക്കുന്നത് കണ്ടു. കാലിന്റെ മുകളില്‍ തുണികൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. കാലില്‍ രണ്ട് ചെറിയ നീല മാര്‍ക്കുണ്ടായിരുന്നു. 3.10 നും 3.15 നും ഇടക്ക് സംഭവം നടന്നുവെന്നാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞത്. 3.36 നാണ് സ്‌കൂളില്‍ നിന്ന് ഫോണ്‍വിളി വന്നത്.
Read More:‘ ഒന്ന് ആശുപത്രിയില്‍ കൊണ്ടോയിക്കൂടെ… ജീവന്‍ കിട്ടൂലാരൂന്നോ…’ നെഞ്ചുപൊട്ടി സഹപാഠികള്‍
3.46 ഓടെ സ്‌കൂളില്‍ എത്തി കുട്ടിയെ ഉടനെ അസംഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും താലൂക്ക് ഹോസ്പിറ്റലില്‍ ആന്റിവെനം ഉണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തി കുറച്ചുകഴിഞ്ഞപ്പോ കുട്ടി ശര്‍ദിച്ചു. ഉടനെ ഡോക്ടര്‍ പറഞ്ഞു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍. അവര്‍തന്നെ ആംബുലന്‍സ് വിളിച്ചുതന്നു. കല്‍പ്പറ്റ കഴിഞ്ഞപ്പോഴേക്കും കുട്ടി വല്ലാത്ത അവസ്ഥയിലെത്തി. അരമണിക്കൂറിനുള്ളില്‍ കുട്ടി മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here