ഷഹല ഷെറിന്റെ മരണം: തൃശൂരിൽ ബിജെപിയുടെ വൻ പ്രതിഷേധം

പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാർത്ഥിനിയായ ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തിൽ തൃശൂരിൽ ബിജെപിയുടെ വൻ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തുന്നു.
പുതുക്കാട് നിന്നാണ് ജാഥ ആരംഭിച്ചത്. ഓഫീസിന് തൊട്ട്മുമ്പിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയില്ലെന്നാരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
Read Also: ഷഹല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ഇന്ന് യുവമോർച്ച കേരള വർമ കോളജിന് സമീപമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ ജന്മനാട്ടിൽ തന്നെയാണ് ബിജെപി വലിയ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
അതേസമയം, വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ഡിഡിഇ ഓഫീസിലേക്കാണ് മാർച്ച് നടത്തും. സ്‌കൂളിനു മുമ്പിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തുകയാണ്.
bjp, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here